കണ്ണാടിപ്പറമ്പ:- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ 79മത് സ്വതന്ത്ര ദിനം ആഘോഷിച്ചു. പൂർവികരുടെ സ്വാതന്ത്ര സ്മരണകൾ ഉണർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അഭിപ്രായപെട്ടു. നമ്മുടെ മഹാന്മാർ നൽകിയ ആശയങ്ങൾ ജീവിതത്തിൽ ഒരു മൂല്യമായി കാണണമെന്നും അദ്ദേഹം പറയുകയുണ്ടായി.. ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അദ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ പതാക ഉയർത്തി സ്വതന്ത്ര ദിന സന്ദേശം കൈമാറി. ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി, കമ്മിറ്റി മെമ്പർമാരായ മായൻ മാസ്റ്റർ, മുഹമ്മദ് മാങ്കടവ്, പി ടി എ പ്രസിഡന്റ് അഷ്റഫ്, മദർ പി ടി എ പ്രസിഡന്റ് റാഹിമ അനസ് അദ്ധ്യാപകരായ സുമിയത്ത്, രശ്മി, റുബീന, സാദിക്ക് വാഫി, മുഹമ്മദ്, നസീഫ് ഹുദവി,മിദുല ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഏഴാം ക്ലാസ്സിലെ മുഹമ്മദ് ഉണ്ടാക്കിയ സ്വതന്ത്ര സേനനികളുടെ ഡിജിറ്റൽ രേഖ ചിത്രപ്രദർശനം ഉണ്ടായി. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് സ്വാഗതവും പ്രോഗ്രാം കോ കോർഡിനേറ്റർ മേഘ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. പായസ വിതരണവും ഉണ്ടായിരുന്നു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

