ജെറ്റർ കം സക്ഷൻ മെഷീൻ ഫ്ലാഗ് ഓഫ് ചെയ്തു.

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേക്കുള്ള നെറ്റ് വർക്ക് ശുചീകരണത്തിനായി വാങ്ങിയ ജെറ്റർ കം സംക്ഷൻ മെഷീൻ, ഓട്ടോമാറ്റിക് ഗ്രാബർ മെഷീൻ എന്നിവയുടെ ഫ്ലാഗ് ഓഫ് കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.സീവർ നെറ്റ് വർക്കിലെ തടസങ്ങൾ , മാൻ ഹോളുകളിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് മനുഷ്യനെ ഉപയോഗിക്കാൻ പാടില്ല എന്നൊരു നിർദ്ദേശം നിലവിലുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ശുചീകരണം നടത്തുമ്പോൾ അപകട സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കോർപ്പറേഷൻ്റെ കീഴിലും ആധുനികമായ പകരം സംവിധാനം ഒരുക്കണമെന്ന തീരുമാനം എടുത്തിട്ടുള്ളത്.പലപ്പോഴും പടന്ന പാലം മലിനജല ശുചീകരണ പ്ലാൻ്റിലേക്കുള്ള പൈപ്പ്ലൈനുകളിലും മാൻ ഹോളുകളിലും മാലിന്യങ്ങൾ കെട്ടി നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഇങ്ങനെ യുണ്ടായ തടസം നീക്കം ചെയ്യുന്നതിന് തിരുവനന്തപുരത്ത് നിന്ന് വാഹനം എത്തിക്കേണ്ടി വന്നു ആയതിന് നല്ലൊരു തുക കോർപ്പറേഷന് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നടപ്പാക്കിയ ജെൻ റോബോട്ടിക്കിൻ്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള യന്ത്ര സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. സക്ഷൻ ,ഗ്രാബിംഗ്, ജെറ്റിംഗ്, മോണിറ്ററിംഗ് എന്നീ നാല് പ്രവർത്തനങ്ങളും ഒരുമിച്ച് നിർവഹിക്കുന്ന ഈ സംവിധാനം തടസങ്ങൾ നീക്കി മലിനജല പ്രവാഹം പുന സ്ഥാപിക്കുന്നു. കോർപ്പറേഷൻ്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 9896000 രൂപ (ജി എസ് ടി ഉൾപ്പെടെ) ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. ഷമീമ , എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ ഷാഹിന മൊയ്തീൻ കൗൺസിലർമാരായ ടി.രവീന്ദ്രൻ, പി.വി. കൃഷ്ണകുമാർ, കെ. പ്രദീപൻ, സി.എം പത്മജ , ആസിമ സി എച്ച്, സി സുനിഷ , ശ്രീജ ആരംഭൻ, എൻ ശകുന്തള അഡീഷണൽ സെക്രട്ടറി ഡി ജയകുമാർ, ക്ലീൻസിറ്റി മാനേജർ ഷൈൻ പി ജോസ് ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!