കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ്ന് മുഴുവൻ സീറ്റിലും വിജയം

Kannadiparamba online news

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. . ഹയർ സെക്കൻഡറി വിഭാഗത്തിൽ 6ൽ 6 സീറ്റുകളിലും ഹൈസ്കൂൾ വിഭാഗത്തിൽ 32ൽ 32 സീറ്റുകളിലും എംഎസ്എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.

പാർലമെൻറ് ചെയർമാനായി മുഹമ്മദ് മിൻഹാജ്, വൈസ് ചെയർപേഴ്സൺ ഫാത്തിമത്തുൽ റന കെ.പി, സെക്രട്ടറി മർവ എം., ജോയിന്റ് സെക്രട്ടറി ഹംദാൻ റഹൂഫ് എന്നിവരെ തെരഞ്ഞെടുത്തു.

വിജയികളായ അംഗങ്ങൾക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ്, എംഎസ്എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി, പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, കെഎംസിസി നേതാവ് മുക്താർ പി.ടി.പി എന്നിവർ ഹാരം അണിയിച്ചു.

വൈകുന്നേരം സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച വിജയാഘോഷ റാലി കമ്പിൽ ടൗൺ ചുറ്റി സ്കൂളിൽ സമാപിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അബ്ദു പന്നിയങ്കണ്ടി, നിയാസ് കമ്പിൽ, എംഎസ്എഫ് പഞ്ചായത്ത് ട്രഷറർ സാലിം പി.ടി.പി, കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി, നജാദ് അലി, അമീൻ ആർ.എം., അർഷാദ്, നാസിബ്, ഫിറോസ്, റിസാൽ, ദാവൂദ്, റൈഹാൻ ഒ.സി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!