🖋️ ജലീൽ ചക്കാലക്കൽ
കൊറ്റാളി :- കള്ളക്കർക്കടകത്തിൽ മല കയറി ഇറങ്ങി വന്ന ആയിരത്തോളം തെയ്യങ്ങളുടെ തട്ടകമാണ് കണ്ണൂർ , വെള്ളോട്ട് ചിലമ്പും കുലുക്കി രാത്രിയുടെ യാമങ്ങളിൽ ചൂട്ടു വെളിച്ചത്തിൽ ചെണ്ടയുടെ കോൽത്താളത്തിൽ തോറ്റംപാട്ട് പാടി തറവാട് കാവുകളും , ക്ഷേത്രങ്ങളും തുലാം പത്താം നാൾ മുതൽ ഉണരുകയായി…. എന്നാൽ
തെയ്യാട്ടക്കാലം അവസാനിച്ചിട്ടും, ആ ചാര അനുഷ്ഠാനമായി കുട്ടി തെയ്യത്തിന്റെ വരവറിയിച്ച് പഞ്ഞമാസമായ കർക്കിടകത്തിൽ വീട് വീടാന്തരം കയറി ഇറങ്ങി ആദിയും വ്യാദിയും ശമിപ്പിക്കുന്ന തെയ്യമാണ് വേടൻതെയ്യം. ശ്രീപാർവ്വതി സങ്കൽപമായ ആടിയും പരമശിവൻ സങ്കൽപമായ വേടനും രണ്ട് തെയ്യക്കോലമായാണ് ഉൾപ്പെടുന്നത്. മഹാഭാരത കഥയിൽ വില്ലാളിവീരനായ അർജ്ജുനൻ ശിവഭഗവാനിൽ നിന്നും പാശു പാസ്ത്രം തന്റെ തപസ്സിലൂടെ നേടിയെടുത്ത കഥയുമായി ബന്ധപ്പെടുത്തിയാണ് ആ ദിവേടൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത്. ഉത്തര മലബാറിലാണ് ഓണത്തിന്റെ അനുഷ്ഠാന കലകളിൽ പലതും നടക്കാറുള്ളത്. തെയ്യത്തിന്റെ നാട്ടിൽ കുട്ടി തെയ്യങ്ങളുടെ കാലം കൂടിയാണ് കർക്കിടക മാസം . ഓണം വരുന്നതിന്ന് മുൻപേ പഞ്ഞമാസത്തിലെ ആധിയും വ്യാദിയും മാറാൻ ആടി വേടൻ വീട് സന്ദർശിക്കുന്ന തോടെ വീടും , പരിസരവും ശുദ്ധിയായി എന്നാണ് സങ്കൽപ്പം.
ചെണ്ടയുടേയും പാട്ടിന്റെയും അകമ്പടി സേവിച്ച് കഴിഞ്ഞ ദിവസം ആടി വേടനെത്തിയത് പുഴാതി നോർത്ത് യു പി സ്ക്കുളിലായിരുന്നു. പ്രധാന അധ്യാപകൻ അബ്ദുൾ റാഷിദ് മാസ്റ്റർ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും , ടീച്ചർമാരും ശ്വാസമടക്കിനിന്നു കൊണ്ട് ആദി വേടനെ അടിമുടി നോക്കുന്നു. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു. പിന്നീടാണ് പലർക്കും മനസ്സിലായത് സ്വന്തം ബെഞ്ചിലിരിക്കുന്ന പുഴാതി നോർത്ത് യു പി സ്ക്കൂളിലെ മുന്നാം തരം ബി
യിലെവിദ്യാർത്ഥി ദേവാംശ് ആണെന്നറിഞ്ഞത്. കൊറ്റാളി സ്വദേശി ചാലു പറമ്പിൽ ബിജുവിന്റേയും പ്രബിതയുടേയും മകനാണ് ദേവാംശ് . ഇതേ സ്ക്കൂളിൽ പഠിക്കുന്ന നാലാം ക്ലാസുകാരി അൻവിത സഹോദരിയുമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

