കണ്ണാടിപ്പറമ്പ്: രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാഹുൽ ഗാന്ധി ഉയർത്തിയ അഞ്ച് പ്രധാന ചോദ്യങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സമ്മേളനത്തിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനാഗൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ, ശരീഖ് വി.പി., നൗഫൽ നാറാത്ത് എന്നിവർ പ്രസംഗിച്ചു.
രാഹുൽ എ., റനീഷ് കെ., രാജേന്ദ്രൻ കെ., ആബിദ്, ശ്രുതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

