കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടവരിൽ മലയാളികളും ഉണ്ടെന്ന സൂചനയുണ്ട്.
അഹമ്മദി ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലായി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. മരിച്ചവർ എല്ലാവരും പ്രവാസി തൊഴിലാളികളാണ്. പ്രാദേശികമായി നിർമ്മിച്ച മദ്യം കഴിച്ചതിനെ തുടർന്ന് വിഷബാധയാണ് മരണത്തിന് കാരണമെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ അനധികൃത മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായിരുന്നു. മദ്യ നിരോധനം നിലവിലുള്ള രാജ്യമായ കുവൈത്ത്, അനധികൃത നിർമ്മാണത്തിനെതിരെ കര്ശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ മേൽനോട്ടത്തിൽ നടന്ന റെയ്ഡിൽ, തലസ്ഥാനത്തെ ആറു റെസിഡൻഷ്യൽ പ്രദേശങ്ങളിലെ അനധികൃത മദ്യ നിർമ്മാണ ശാലകൾ തകർത്തിരുന്നു. ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ട നേപ്പാളി, ഇന്ത്യൻ സ്വദേശികളായ സ്ത്രീകളും പുരുഷന്മാരുമുള്പ്പെടെ 52 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

