കണ്ണൂർ:മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷൻ’ ഏർപ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാര സമർപ്പണം ആഗസ്ത് 25 ന് രാവിലെ 10 മണിക്ക് ന്യൂഡൽഹിയിൽ ഖാഇദെ മില്ലത്ത് സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും ഇ. അഹമദ് ഫൗണ്ടേഷൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു.
രാഷ്ട്രനന്മ ലക്ഷ്യമാക്കി മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും ഊന്നൽ നൽകി മാതൃകാ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് ഇ. അഹമദ് സാഹിബിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പാർലിമെൻ്റംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടരിയുമായ കെ.സി. വേണുഗോപാലാണ് തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മതേതരജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിലും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്നതിൽ മാതൃക പുലർത്തുന്ന ദേശീയ നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മംഗള പത്രവും മൊമെൻ്റേയും അടങ്ങുന്ന പുരസ്കാരം മുസ്ലിം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾകെ.സി.വേണുഗോപാലിന് സമർപ്പിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.കെ. മുനീർ എം.എൽ.എ., പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ,അബ്ദുറഹ്മാൻകല്ലായി,അഡ്വ.അബ്ദുൽകരിം ചേലേരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെതെരഞ്ഞെടുത്തത്.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു.ജില്ലാഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ ലത്തീഫ്, അഡ്വ. എസ്.മുഹമ്മദ്,കെ.പി.താഹിർ , ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലിഹാജി,ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി എ .തങ്ങൾ അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ.എംപി മുഹമ്മദലി ,ടിപി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

