പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കൊറ്റിയില്‍ രണ്ടുകടകളില്‍ മോഷണം. പണവും സിഗരറ്റുകളും സ്‌നാക്‌സും മോഷ്ടിച്ചു. കൊറ്റിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണ ശ്രമവുമുണ്ടായി. മോഷ്ടാക്കളുടെ ദൃശ്യം കടയിലെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസംരാത്രിയിലാണ് കൊറ്റിയിലെ എം.ജി. സ്റ്റോറിലും, യുടിഎം ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ രഘുവിന്റെ പലചരക്ക് കടയിലും മോഷണം നടന്നത്. പൂട്ട് തകര്‍ത്ത മോഷ്ടാക്കൾഎംജി സ്‌റ്റോറിന്റെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 12,200 രൂപയും ലഘുഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. യുവമോഷ്ടാക്കളായ മൂന്നുപേരുടേയും ദൃശ്യങ്ങൾ സ്ഥാപനത്തിലെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളില്‍ ഒരാള്‍ മാസ്‌ക് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിൽ കടയിൽ നിന്നും സാധനങ്ങൾ ബാഗിൽ കടത്തികൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സമീപത്തെ രഘുവിന്റെ പലചരക്കു കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതും സമാനമായ രീതിയിലാണ്. ഇവിടെനിന്നും സിഗരറ്റുകളുള്‍പ്പെടെ 35,000 രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടു പോയി. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
വ്യാപാരികൾ പോലീസിൽ
പരാതി നൽകി. സ്ഥലത്തെത്തിയ
പോലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക്മുമ്പ് മോഷണം നടന്ന കൊറ്റിയിലെ ഫാന്‍സ് സൂപ്പര്‍മാർക്കറ്റിൻ്റെപൂട്ട് തകര്‍ക്കാനും മോഷ്ടാക്കൾ ശ്രമം നടത്തിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

