രണ്ടുമക്കളുമായി കിണറ്റി ചാടി കുട്ടി മരിച്ച കേസിൽ യുവതി റിമാൻ്റിൽ

Kannadiparamba online news

പരിയാരം: മക്കളുമായികിണറ്റിൽ ചാടികുട്ടി മരിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോടതി പ്രതിയെ റിമാൻ്റു ചെയ്തു. സംഭവങ്ങൾക്ക് കാരണകാരിയായ പരിയാരം പോലീസ് കേസെടുത്ത യുവതിയുടെ ഭർതൃമാതാവിന് കോടതി ജാമ്യം അനുവദിച്ചു.

കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പി.പി.ധനജയെ(30)യെയാണ് പരിയാരം പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് ശ്രീസ്ഥയിലെധനേഷിന്റെ മാതാവ്ശ്യാമളയുടെ നിരന്തര ശാരീരിക മാനസിക പീഡനങ്ങളിൽ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയത്. ചികിത്സക്കിടെ
ആറുവയസുകാരന്‍ ധ്യാന്‍കൃഷ്ണ മരിച്ചു തുടർന്ന്
ധനജയുടെ പേരില്‍ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

ജൂലായ്30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അമ്മ ധനജയും ഇളയകുട്ടി ദേവികയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ധനജയുടെ തുടര്‍ചികില്‍സ ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.

ധനജയുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരിയായ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!