കണ്ണൂരിൽ പന്ത് കളിച്ച് പ്രതിഷേധം ⚽

Kannadiparamba online news

കണ്ണൂർ: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് വാഗ്ദാനം ചെയ്ത് ഫുട്ബോള്‍ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിക്കെതിരെ പന്ത് കളിച്ച് യൂത്ത് ലീഗ് കണ്ണൂരിലും പ്രതിഷേധം. ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച നടപടിക്കെതിരെയാണ്
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ്റ്റാസ്ൻ്റിലാണ് പ്രതീകാത്മക പന്ത് കളിയുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.സി നസീർ അധ്യക്ഷനായി. ജില്ലാ, മണ്ഡലം ഭാരവാഹികളായ എം.എ ഖലീൽ റഹ്മാൻ, ലത്തീഫ് എടവച്ചാൽ, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ, സലാം പൊയ്നാട്, സി.എം ഇസുദ്ദീൻ, അസ്‌ലം പാറേത്ത്, ദാവൂദ് മുഹമ്മദ്, കെ.വി മുഹമ്മദലി, നസീർ പുറത്തിൽ, തസ്‌ലീം അടിപ്പാലം അടിപ്പാലം പങ്കെടുത്തു.

Sali

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!