പരിയാരം: കിണറ്റിൽ ചാടി യുവതിയും മക്കളുംജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽകുട്ടി മരിച്ചു അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പി.പി.ധനജ(30) ക്കെതിരെയാണ് കേസെടുത്തത്.
മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തിയ ഭർതൃമാതാവ് ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മ ശ്യാമള നിരന്തരം ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറ്റിലെറിഞ്ഞ് യുവതിയും കിണറ്റിലേക്ക് ചാടിയത്. ഇക്കഴിഞ്ഞ ജൂലായ് 30 ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
ആറുവയസുകാരന് ധ്യാന്‍കൃഷ്ണയാണ് ഞായറാഴ്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

