കണ്ണാടിപ്പറമ്പ്: ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അജ്സൽ (28)യുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടൻ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയായിട്ടുണ്ട്. ദുബായ് എംബാമിങ് സെന്ററിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആൾക്കാർ പങ്കെടുത്തു.
ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലർച്ചെ 6.00 മണിക്ക് വീട്ടിലെത്തിക്കും. മാലോട്ട് ജുമാ മസ്ജിദിൽ പൊതുദർശനത്തിന് ശേഷം രാവിലെ 8.00 മണിക്ക് മയ്യിത്ത് നിസ്‌കാരം നടത്തി നിടുവാട്ട് മന്ന മഖാം കബർസ്ഥാനിൽ ഖബറടക്കം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

