കണ്ണപുരം: സ്വകാര്യ വ്യക്തിയുടെ മതിൽ അതിക്രമം കാണിച്ച് പൊളിച്ചുമാറ്റുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ രണ്ടു പേർക്കെതിരെ കേസ്. കണ്ണപുരം യോഗശാലയിലെ ടി.വി. അഭിലാഷ് (41), ചിറക്കൽ ചാലുവയലിലെ എം.ഷൈജു എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കല്യാശേരി യോഗശാലയിൽ മൗക്കോട് റോഡിൽ ടി.പി.അമീർ അലി എന്നയാളുടെ സ്ഥലത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന മതിൽ പ്രതികൾ പൊളിച്ചുമാറ്റുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐ.പി.കെ.സന്തോഷിനെയും കൂടെയുണ്ടായിരുന്ന
പോലീസ് ഉദ്യോഗസ്ഥനെയും നിലത്ത് തള്ളിയിട്ടും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

