കണ്ണാടിപ്പറമ്പ്: രാമായണ മാസാഘോഷങ്ങളുടെ ഭാഗമായി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പുഴാതി ശ്രീസോമേശ്വരി ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ നാമസങ്കീർത്തനവും തുടർന്ന് ജില്ലാതല രാമായണ പ്രശ്നോത്തരിയും നടത്തി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ എൻ.എം. ശാന്തകുമാരി (ഈശാനമംഗലം) ഒന്നാം സ്ഥാനം, എം.ബി. പ്രിയേഷ് (കടന്നപ്പള്ളി) രണ്ടാം സ്ഥാനം, കെ.കെ. അഭിരാം (പുല്ലൂപ്പി) മൂന്നാം സ്ഥാനം നേടി. പ്രശ്നോത്തരിക്ക് പി.സി. ദിനേശൻ, കെ.പി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷ് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ ട്രസ്റ്റി ബോർഡ് അംഗം എ.വി. നാരായണൻ, കെ.എം. സജീവൻ, എ.വി. ഗോവിന്ദൻ, എൻ.വി. ലതീഷ് എന്നിവർ സംസാരിച്ചു.
വിവിധ തലമുറകളിൽ നിന്നുള്ള മത്സരാർത്ഥികളിൽ മുത്തശ്ശിയായ എൻ.എം. ശാന്തകുമാരിയും, കടന്നപ്പള്ളിയിലെ യുവ അദ്ധ്യാപകനായ എം.ബി. പ്രിയേഷും, കണ്ണാടിപ്പറമ്പ് ഹൈസ്കൂളിലെ വിദ്യാർത്ഥി കെ.കെ. അഭിരാം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, മത്സരത്തെ തലമുറകളെ മറികടന്ന വിജ്ഞാനോത്സവമായി മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

