ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു; കാഞ്ഞങ്ങാട്ട് അടിയന്തരമായി ട്രെയിൻ നിർത്തി

Kannadiparamba online news

കാസർകോട്:

ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കിടയിൽ അബോധാവസ്ഥയിൽ കണ്ടെത്തപ്പെട്ട 10 വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ട്രെയിനിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലായിരുന്നുവെങ്കിലും, കുട്ടിയുടെ ജിവൻ രക്ഷിക്കാനായി അടിയന്തരമായി ട്രെയിൻ നിർത്തി. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല.

തിരുനൽവേലി സ്വദേശിനി സ്റ്റെല്ലയുടെ മകൾ സാറ (10) ആണു മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ കുട്ടിയോടൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!