കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് സ്ഥലത്തില്ലാത്ത കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടിനെ വധശ്രമ കേസിൽ ഒന്നാം പ്രതിയാക്കിയത് അങ്ങേയറ്റം പരിഹാസ്യമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. ഹരികൃഷ്ണൻ സംഭവസ്ഥലത്ത് അന്ന് ഇല്ലായിരുന്നു വൈകുന്നേരം നാലുമണിക്ക് ആഹ്ലാദപ്രകടനത്തിന് മാത്രമാണ് എത്തിച്ചേർന്നത്. കണ്ണൂരിൽ ഈ സംഭവം നടക്കുന്ന സമയത്ത് കോളയാട് മറ്റൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുക യായിരുന്നു ഹരികൃഷ്ണൻ.
ഇതിന്റെ മുഴുവൻ സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് നൽകാൻ തയ്യാറാണ്. അതല്ല എഫ്ഐആർ ഇട്ട് സംഭവ സ്ഥലത്ത് ഹരികൃഷ്ണൻ ഉണ്ടായിരുന്നെന്ന് തെളിയിച്ചാൽ മുഖ്യമന്ത്രിയുടെ CMPRF ലേക്ക് കണ്ണൂർ കമ്മീഷണർ വഴി ഒരു ലക്ഷം രൂപ നൽകാൻ കെഎസ്യു തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കാൻ കണ്ണൂർ പോലീസ് കമ്മീഷണർ തയ്യാറാകുമോ എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ചോദിച്ചു. പോലീസിന്റെ നടപടി അങ്ങേയറ്റം നീചവും ഏകപക്ഷീയവുമാണ്. അതുകൊണ്ട് ഒന്നാം പ്രതിയാക്കിയതിൽ നിന്ന് പോലീസ് പിന്മാറണമെന്നും സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു നീതിപൂർവ്വമായ സമീപനങ്ങൾ സ്വീകരിക്കണമെന്നും അക്രമത്തിൽ പരിക്കേറ്റ കെഎസ്യു എംഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാത്തത് നിയമപരമായി ചോദ്യം ചെയ്യുമെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

