തളിപ്പറമ്പ്. യുവതിയുടെ അശ്ലീലഫോട്ടോകള് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുപവൻ്റെ ആഭരണങ്ങളും 93,000 രൂപയും ഫോണും തട്ടിയെടുത്ത കേസിൽ തളിപ്പറമ്പിലെ സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സജീർ(30) നെയാണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലക്കോട് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്.2024 മുതൽ പ്രതി പരാതിക്കാരിയുടെ അശ്ലീലഫോട്ടോകള് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണവും പണവും തട്ടിയെടുത്തത്.ഈ മാസം 6 ന് ഉച്ചക്ക്2.45 മണിക്ക് തളിപ്പറമ്പിൽ വെച്ച്
വീണ്ടും പണം ആവശ്യപ്പെടുകയും പരാതിക്കാരി പണംനൽകാൻ വിസമ്മതിച്ചതോടെ കയ്യിലുണ്ടായിരുന്ന 13,000 രൂപയും ഫോണും ഭീഷണിപ്പെടുത്തി അപഹരിച്ചു കൊണ്ടു പോകുകയായിരുന്നു. തുടർന്ന് യുവതി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

