തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം തടവും 50,000 പിഴയും ശിക്ഷ വിധിച്ചു.
വെള്ളാട് സ്വദേശി കുന്നിപ്പള്ളിക്കാട്ടില്‍ ജോബി വര്‍ഗീസിനെ (41)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്. രാജേഷ് ശിക്ഷിച്ചത്.
2024 മാര്‍ച്ച് 17 ന് ഉച്ചക്ക് 1.15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
അന്നത്തെ കുടിയാന്മല എസ്.ഐ. കെ.പി.വി. രാജീവനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
ജൂലായ് 28 ന് മറ്റൊരു പോക്സോ കേസില്‍ പ്രതിയായ ജോബി വര്‍ഗീസിനെ കോടതി 6 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചതിനാല്‍ ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

