കാട്ടാമ്പള്ളി പാലത്തിന് സമീപം കീച്ചിപ്പുറത്ത് മാലിന്യം തള്ളിയനിലയിൽ

Kannadiparamba online news

കാട്ടാമ്പള്ളി ▸ കാട്ടാമ്പള്ളി പാലത്തിന് സമീപമുള്ള കീച്ചിപ്പുറം റോഡിന്റെ ഷട്ടറിന്റെ ഭാഗത്തെ പുഴയിൽ മാലിന്യം തള്ളിയ നിലയിൽ . രാത്രികാലങ്ങളിൽ ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി ആളുകൾ വന്ന് മാലിന്യങ്ങൾ പുഴയിലേക്കും അതിനോട് ചേർന്ന പ്രദേശങ്ങളിലേക്കും തള്ളുന്നത് പതിവായിത്തീർന്നിരിക്കുന്നതായി നാട്ടുകാർ പറയുന്നു.

പ്രതിദിനം നിരവധി പേർ ഇതുവഴിയിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ, പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇങ്ങനെയുള്ള മാലിന്യം തള്ളുന്നത് തടയുന്നതിനായി ഈ പ്രദേശങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

സ്ഥാനിക ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!