മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ.കെ. വാസു ചുമതലയേറ്റു 

Kannadiparamba online news

കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ.കെ. വാസുവും അംഗമായി കെ. എൻ. ഉദയനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം, സഹകരണ, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആന്തൂർ മുൻസിപ്പാലിറ്റി ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. എം.വിജിൻ എം.എൽ.എ വിശിഷ്ടാതിഥിയായി. 
എസ്റ്റാബ്ലിഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജനാർദനൻ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മധുസൂദനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, മുൻ എം.എൽ.എ എ.കെ. പദ്മനാഭൻ, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാമസ്വാമി, കെ. സുധാകുമാരി, ടി.എൻ.കെ. ശശീന്ദ്രൻ, പ്രജീഷ് തിരുത്തിയിൽ, കെ.രാമചന്ദ്രൻ, മലബാർ ദേവസ്വം മുൻ പ്രസിഡൻറു്മാരായ എം.ആർ.മുരളി, സജ്ജീവ് മാറോളി, കമ്മീഷണർ ടി.സി.ബിജു, ഡെപ്യൂട്ടി കമ്മിഷണർ പി.ടി.വിജയി, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ട്രസ്റ്റി പി.എം.സതീശൻ മടയൻ, മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഏരിയ കമ്മിറ്റി ചെയർമാൻ കെ.വി.സുരേന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.പി. പ്രദീപ് കുമാർ, പാരമ്പര്യ ട്രസ്ടീസ് അസോസിയേഷൻ സെക്രട്ടറി കെ.രാജശേഖരൻ നായർ, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ, മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി പി.മുരളീധരൻ, മലബാർ ടെംപിൾ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം.പങ്കജാക്ഷൻ, മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് പ്രസിഡന്റ് പാട്ടം കൃഷ്ണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ്  എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സി.പി.വിഷ്ണു എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!