‘രണ്ട് രൂപ ഡോക്ടർ’ ഡോ. എ.കെ. രൈരു ഗോപാൽ അന്തരിച്ചു

Kannadiparamba online news

കണ്ണൂർ: പതിറ്റാണ്ടുകളായി വമ്പൻ ചികിത്സാഫീസുകളെ മറികടന്ന് രണ്ട് രൂപ മാത്രം ഫീസായി വാങ്ങി സേവനമനുഷ്ഠിച്ച ജനകീയ ഡോക്ടർ ഡോ. എ.കെ. രൈരു ഗോപാൽ (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടത്തപ്പെടും.

ഭാര്യ പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാര ബാലഗോപാൽ, ഭരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണ ഗോപാൽ, ഡോ. രാജഗോപാൽ.

പുലർച്ചെ നാല് മുതൽ വൈകീട്ട് നാല് മണിവരെ രോഗികളെ പരിശോധിച്ചിരുന്ന രൈരു ഗോപാൽ പിന്നീട് സമയക്രമം കുറച്ച് രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെയാക്കി. തളാപ്പ് എൽ.ഐ.സി ഓഫീസിന് സമീപത്തെ വീട്ടിൽ 35 വർഷം, പിന്നീട് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിൽ 10 വർഷത്തോളമായി ക്ലിനിക് നടത്തുകയായിരുന്നു.

രണ്ടായിരത്തിലധികം ദിവസം തുടർച്ചയായി സേവനമനുഷ്ഠിച്ച്, പ്രതിദിനം ആയിരത്തിലേറെ രോഗികളെ പരിശോധിച്ച ഡോക്ടറായിരുന്നു അദ്ദേഹം. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുകയും ചെയ്തു. ജില്ലയ്ക്ക് പുറത്തുനിന്നും പോലും രോഗികൾ എത്തിയിരുന്നു.

2024 മേയ് 8-ന്, ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സ നിർത്തിവെക്കുകയാണെന്ന് വീടിന്റെ ഗേറ്റിൽ ബോർഡ് സ്ഥാപിച്ചപ്പോൾ, പതിവ് രോഗികൾക്ക് അതൊരു ആഘാതമായിരുന്നു. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’ എന്ന ആ കുറിപ്പ് പിന്നീട് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതോടെ സംസ്ഥാനം മുഴുവൻ രൈരു ഡോക്ടറെ കുറിച്ച് സംസാരിക്കുകയായിരുന്നു.

വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനൊപ്പം പോകരുതെന്ന ഉപദേശം അച്ഛൻ ഡോ. എ. ഗോപാലൻ നമ്പ്യാരിൽ നിന്ന് ലഭിച്ചതാണ് ഇങ്ങനെയൊരു സേവനമാർഗം തിരഞ്ഞെടുത്തതിനു പിന്നിൽ. ചികിത്സാഫീസ് തുച്ഛമാക്കിയതും അതിന്റെ ഭാഗമായാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!