ട്രെയിനിൽ കോളേജ് പ്രൊഫസറെ മർദ്ദിച്ചു: രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

Kannadiparamba online news

മംഗലാപുരം: മംഗലാപുരം-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കോളേജ് പ്രൊഫസറെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കാസർഗോഡ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ട്രെയിനിൽ വെച്ചാണ് സംഭവം നടന്നത്.

മർദ്ദനമേറ്റത് മഞ്ചേശ്വരത്തെ ഗോവിന്ദ് പൈ കോളേജിലെ പ്രൊഫസറായ കെ. സജനാണ്. ട്രെയിൻ കമ്പാർട്ടുമെന്റിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട പ്രൊഫസറെ ഒരു വിദ്യാർത്ഥി അടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വിദ്യാർത്ഥി അദ്ദേഹത്തിന്റെ വിരലുകൾ തിരിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അറസ്റ്റിലായത് മുഹമ്മദ് ജാസിം ,റാസി സലീം എന്നിവരാണ്. ഇരുവരും ബിസിഎ വിഭാഗത്തിലെ വിദ്യാർത്ഥികളാണ്.

റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ രാജകുമാറിന്റെയും എസ്.ഐ എം.വി. പ്രകാശൻ്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!