വളപട്ടണം: സുബുലുസ്‌സലാം എൽ.പി. സ്കൂളിന് സ്റ്റീൽ അലമാര നൽകി. സോഷ്യൽ വെൽഫെയർ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ പ്രസ്സ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഹെഡ്മിസ്ട്രസ് പി.കെ. ഹസീനയ്ക്ക് അലമാര കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സുബുലുസ്‌സലാം സ്‌കൂൾ സെക്രട്ടറി എം. അബ്ദുറഹിമാൻ അധ്യക്ഷനായി. എസ്.എം. ഫാറൂഖ്, പി.ടി.എ പ്രസിഡൻ്റ് എസ്.സി. ബഷീർ, കെ.പി. ജുമാന, വി. ഷീബ, എ.പി. സഫീറ, മദർ പി.ടി.എ പ്രസിഡൻ്റ് എ. അൻസില എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
സെക്രട്ടറി കെ.എം. താജുദീൻ സ്വാഗതവും വി. റൈഹാന നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

