വളപട്ടണം കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Kannadiparamba online news

തലശ്ശേരി ▸ വളപട്ടണത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.

പ്രതിയായത് അഴീക്കോട് പള്ളിക്കുന്നുമ്പം അഷറഫ് കട്ടോർട്ടേഴ്സിൽ താമസിക്കുന്ന സുകേഷ് പി. ആണ്. 2018 ഫെബ്രുവരി 24-നാണ് സംഭവം നടന്നത്. വൈകിട്ട് 10 മണിയോടെ, തമിഴ്‌നാട് ചിന്നസേലം സ്വദേശിയായ പെരിയസ്വാമി (33)യും സുഹൃത്തായ കടലൂർ സ്വദേശി അയ്യേക്കണ്ണും വളപട്ടണത്തെ നടപ്പാതയിലൂടെ നടന്നു പോകവേ, പ്രതികളിൽ ഒരാൾ അയ്യേ ക്കണ്ണ് ന്റെ ചു മലിൽ തട്ടിയ താണ് സംഘർഷത്തിലും കൊലപാ തകത്തിലും കലാശിച്ചത്.

കേസിൽ വളപട്ടണം പോലീസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അ ഡീഷണൽ ജില്ലാ ഗവ.പ്ലിഡർ അഡ്വ.കെ. രൂപേഷ് ആണ് ഹാജരായത്.

കോടതി വിധിയിൽ പിഴ അടച്ചില്ലെങ്കിൽ പ്രതിക്ക് കൂടി ആറുമാസം തടവ് അനുഭവിക്കേണ്ടി വരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!