msf കണ്ണൂർ ജില്ലാ സമ്മേളനം; വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും ശനിയാഴ്ച

Kannadiparamba online news

“ഐക്യം അതിജീവനം അഭിമാനം” എന്ന പ്രമേയത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി ജില്ലയിൽ അംഗത്വ വിതരണത്തിന് ശേഷം യൂണിറ്റ് സംഗമങ്ങളും പഞ്ചായത്ത് സമ്മേളനങ്ങളും,നിയോജക മണ്ഡലം സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഫ്രൊഫഷണൽ മീറ്റ്,പതാക ജാഥ,ഹരിത സംഗമം, സൗഹൃദ ഫുട്ബാൾ മത്സരം,അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു,സമ്മേളനത്തിന് പരിസമാപ്തി കുറിച്ച് 2025 ഓഗസ്റ് 02 ശനിയാഴ്ച പ്രഭാത് ജംഗ്ഷൻ മുതൽ സ്റ്റേഡിയം കോർണർ വരെ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റാലിയും തുടർന്ന് സ്റ്റേഡിയം കോർണറിൽ അഡ്വ: ഹബീബ് റഹ്മാൻ നഗറിൽ പൊതുസമ്മേളനവും നടക്കും. പൊതു സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് , എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല ഹാജി , എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല തുടങ്ങി പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ:അബ്ദുൽ കരീം ചേലേരി, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ,ജനറൽ സെക്രട്ടറി കെപി റംഷാദ്, തസ്‌ലീം അടിപ്പാലം,കണ്ണൂർ യൂണിേഴ്സിറ്റി സെനറ്റ് അംഗം ടിപി ഫർഹാന ,തുടങ്ങിയവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!