കമ്പിൽ മാപ്പിള സ്കൂളിൽ വ്യക്തിത്വ വികസന ക്യാമ്പ്; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കമ്പിൽ : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വികസന വകുപ്പിന് കീഴിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസും ലക്ഷ്യമിട്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പരിപാടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കലക്ടർ വിദ്യാര്‍ഥികളുമായി സംവദിക്കുകയും പ്രചോദനമേകിയ സന്ദേശം കൈമാറുകയും ചെയ്തു.

പരിപാടിക്ക് പി.ടി.എ പ്രസിഡണ്ട് നിസാർ എം അദ്ധ്യക്ഷത വഹിച്ചു. സി.സി.എം.വൈ. പ്രിൻസിപ്പാൾ സുജിത കെ ക്യാമ്പിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളും വിശദീകരിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീജ പി.എസ്, ജൂനിയർ സൂപ്രണ്ട് കിഷോർ പി.ആർ, വില്ലേജ് ഓഫീസർ കെ.വി. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ഹരീഷ് പി, സ്മിത കെ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.

പരിശീലന ക്ലാസുകൾ നിർമൽ കുമാറും താജുദീനും കൈകാര്യം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ലബീബ് എൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!