കുറ്റ്യാട്ടൂർ പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പള്ളിയത്തുള്ള കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നും 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. പന്ത്രണ്ടാം വാർഡിലെ മമ്മാസ് കാറ്ററിങ് എന്ന സ്ഥാപനത്തിൽ നിന്നാണ് വിതരണത്തിനായി 8 കേയ്സുകളിലായി സൂക്ഷിച്ച 280 കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. തെറ്റിദ്ധരിപ്പിക്കാനായി റോസ് വാട്ടർ എന്ന് പുറത്ത് സ്റ്റിക്കറിൽ പ്രിൻറ് ചെയ്ത ബോട്ടിലുകളിൽ ഉൽപാദനം സംബന്ധിച്ച വിവരങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല.ഈ കുപ്പികൾ മലപ്പുറം ജില്ലയിൽ നിന്നും ഉല്പാദിപ്പിച്ച് വിതരണം ചെയ്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കുറ്റ്യാട്ടൂർ പഞ്ചായത്തിന് നിർദ്ദേശം നൽകി പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ലജി എം, അജയകുമാർ കെ.’ ആർ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന പി.വി എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

