കണ്ണൂർ: സൗമ്യ വധക്കേസിലെകൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.
ഗോവിന്ദച്ചാമിരക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് പുതിയതെരു ഭാഗത്തേക്കാണ്. പള്ളിക്കുളത്ത് നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
റെയില്‍വേ സ്റ്റേഷന്റെ എതിര്‍ദിശയിലേക്കാണ് ആദ്യം നടന്നത്. വഴി തെറ്റിയെന്ന് മനസ്സിലാക്കി തിരിച്ചു നടക്കുകയായിരുന്നു.
ഇതിനിടെ, ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുക്കും. ജയില്‍ ഡി ഐ ജി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയില്‍ ഡി ജി പി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാര്‍ ഉത്തരവിട്ടു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.