മയ്യില്‍ ടൗണിൽ ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണം

kpaonlinenews

മയ്യിൽ: കേരള സംഗീത നാടക അക്കാദമിയുടെയും കണ്ണൂര്‍ ജില്ലാ കേന്ദ്ര കലാസമിതിയുടെയും നേതൃത്വത്തില്‍ ഇരിക്കൂര്‍ ബ്ലോക്കിലെയും ശ്രീകണ്ഠാപുരം നഗരസഭയിലെയും കലാസമിതി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ മയ്യില്‍ സി ആര്‍ സി യില്‍ വെച്ചു നടന്നു. കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത സമിതികളുടെയും അഫിലിയേറ്റ് ചെയ്യാന്‍ താത്പ്പര്യമുള്ള സമിതികളുടെയും ഭാരവാഹികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. മയ്യില്‍ നഗരത്തില്‍ അനുയോജ്യമായ സ്ഥലത്ത് സാംസ്ക്കാരിക കൂട്ടായ്മക്ക് ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര ഉദ്ഘാടനം ചെയ്തു. പി പുഷ്പജന്‍ അധ്യക്ഷത വഹിച്ചു. ശ്രിജിന രാജേഷ്, ടി കെ ബാലകൃഷ്ണന്‍, വി വി മോഹനന്‍, പി ബാലന്‍മുണ്ടോട്ട് , അബ്ദുള്‍റഹ്മാന്‍ കെ വി, ഷീനു ടി കെ, സി വി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യു ജനാര്‍ദ്ദനന്‍ സ്വാഗതവും ജിജു ഒറപ്പടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മയ്യിൽ ടൗണിൽ ലഹരിക്കെതിരെ വാടി സജി അവതരിപ്പിച്ച ‘മക്കള്‍’ ഏകപാത്ര നാടകവും അരങ്ങേറി. കണ്‍വീനറായി ജിജു ഒറപ്പടിയെ തെരഞ്ഞെടുത്തു.

Share This Article
error: Content is protected !!