ചെക്കിക്കുളം: വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചെക്കിക്കുളം പാലത്തുങ്കരയിലെ ഹാഫിള്‍ സ്വബീഹ് നൂറാനി (22) l മരണപ്പെട്ടത് . നാല് ദിവസം മുന്‍പ് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കാരന്തൂര്‍ മര്‍കസ് ശരിഅത്ത് കോളേജിലെ വിദ്യാര്‍ഥിയും എസ്.എസ്.എസ്.എഫ് കയരളം സെക്ടര്‍ സെക്രട്ടറിയുമായ സ്വബീഹ് നൂറാനി, പാലത്തുങ്കരയിലെ അബ്ദുല്‍ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്.
സഹോദരങ്ങൾ: റസാന, നഫീസത്തുൽ മിസ്‌രിയ.
കബറടക്കം ജൂലൈ 27-ന് ഞായറാഴ്ച കാലടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.