“കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ടിരിക്കുന്നത് പ്രതികളല്ല, ഉദ്യോഗസ്ഥരാണ്”: അഡ്വ. അബ്ദുൽ കരീം ചേലേരി

kpaonlinenews

കണ്ണൂർ:കണ്ണൂർസെൻട്രൽജയിലിൽപ്രതികളല്ല ഉദ്യോഗസ്ഥരാണ്തടവിലാക്കപ്പെട്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

പാർട്ടി തടവുകാരാൽ ഭരിക്കപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമിക്ക് മാത്രമല്ല ആർക്കും തടവു ചാടാൻ പറ്റുന്നസാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ ഒരു കൈ മാത്രമുള്ള ഒരു കൊടും കുറ്റവാളി ആരുടെയും സഹായമില്ലാതെ വളരെ ഈസിയായി ജയിൽ ചാടി എന്നു പറയുന്നത് തന്നെ ആഭ്യന്തര വകുപ്പിൻ്റെ വലിയ വീഴ്ചയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ബന്ധപ്പെട്ടഅധികാരികൾക്കും അറിയാം. എന്നാൽഇതൊന്നും കണക്കിലെടുക്കാതെ ജയിലിൽ പാർട്ടിതടവുകാർക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് പതിച്ചു നൽകിയ ഒരുഅവസ്ഥയാണ്.ജനങ്ങളുടെ ജാഗ്രത കൊണ്ടാണ് ജയിൽചാടിയഗോവിന്ദച്ചാമിയെപിടികൂടാൻസാധിച്ചത്.അല്ലാതെ കേരള പോലീസിന്റെ മിടുക്കു കൊണ്ടല്ല. ജയിൽ ചാടാൻ ഗോവിന്ദച്ചാമി മാസങ്ങൾക്കു മുമ്പ് പദ്ധതിയിട്ടിരുന്നു എന്ന് പറയുമ്പോൾ അതിന് ജയിലിനകത്ത് കൃത്യമായ സഹായവും ലഭിച്ചിട്ടുണ്ട്.ഇത് ജയിൽഅധികൃതർഅറിഞ്ഞില്ലഎന്നത് തന്നെആഭ്യന്തരവകുപ്പിന്റെ പരാജയമാണ്.ജയിലിൽ വരുന്ന കൊലപാതകികൾ അടക്കമുള്ളവരാണ് ഇന്ന് ജയിൽ ഉദ്യോഗസ്ഥന്മാരെ ഭരിക്കുന്നത് ആഭ്യന്തരവകുപ്പിന്റെനേതൃസ്ഥാനത്ത് ഇരിക്കുന്ന കഴിവുകെട്ടഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം നടപടി വേണ്ടത്.

ഇവിടെ ജയിൽ ഉപദേശക സമിതിഎന്നപേരിൽപ്രവർത്തിക്കുന്ന ഒരു സമിതിയുണ്ട്
എന്നാൽ ക്രിമിനലുകൾ ഉൾക്കൊള്ളുന്ന ജയിലിൽ ഉപദേശക സമിതി എന്താണ് ഇവിടെ ചെയ്യുന്നത് എന്നും പരിശോധിക്കണം. സിപിഎം ക്രിമിനലുകൾക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യം നൽകിയ കണ്ണൂർ സെൻട്രൽ ജയിലിന്റെ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ നടപടികളാണ് വേണ്ടത്. ഇതിന് സിസ്റ്റത്തിൽ മാറ്റംവരുത്തണം.പാർട്ടി ക്രിമിനലുകളായ ജയിൽ പുള്ളികളെനിയന്ത്രിച്ചില്ലെങ്കിൽ ഗോവിന്ദച്ചാമിമാർ പോലുള്ളവർ ഇനിയും കണ്ണൂർ സെൻട്രൽ ജയിൽ നിന്നും പുറത്തേക്ക് പോകും.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടുന്നതിന്സഹായംനൽകിയവാർഡൻമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തിരനടപടികൾസ്വീകരിക്കണമെന്നുംക്രിമിനലുകൾ താവളമാക്കിയ കണ്ണൂർ സെൻട്രൽ ജയിലിനെ ശുദ്ധീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article
error: Content is protected !!