കണ്ണൂർ ∙ അതീവ സുരക്ഷാ ജയിലിൽ നിന്നുള്ള ജയിൽ ചാടലിന് പിന്നാലെ, കിണറ്റിനുള്ളിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഉണ്ണിക്കൃഷ്ണനാണ്. “ഒച്ചയിട്ടാൽ കുത്തിക്കൊല്ലും” എന്ന് ഭീഷണിപ്പെടുത്തിയതായും, ഗോവിന്ദച്ചാമി കിണറ്റിൽ കയറിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതായും ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തുന്നു.
വാർത്ത അറിഞ്ഞ ഉടൻ നാട്ടുകാരുമായി ചേർന്ന് തിരച്ചിലിന് എത്തിയാണ് ഉണ്ണിക്കൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. സംശയം തോന്നിയതോടെ കിണറിനകത്തെത്തിയപ്പോൾ കയറിൽ തൂങ്ങി നിൽക്കുന്ന ഒരാളെ കണ്ടു. അടുത്തടുത്ത് എത്തിയപ്പോഴാണ് ആൾ ഗോവിന്ദച്ചാമിയെന്ന് തിരിച്ചറിഞ്ഞത്. “ഒച്ചയിട്ടാൽ കുത്തിക്കൊല്ലും” എന്നായിരുന്നു ഭീഷണി.“നി പോടാ!” എന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അപ്പോഴത്തേക്കും എല്ലാവരും ഓടിവന്നു. കിണറിനുള്ളിൽ നിന്നും അവനെ വലിച്ചു കയറ്റി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ.
ഇന്ന് പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ നിന്ന് ജയിൽ ചാടിയത്. ഒന്നരമാസം നീണ്ട ആസൂത്രണത്തിന് ശേഷം ഇയാൾ ജയിൽ ചാടിയത് .ആറുമണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് തളാപ്പ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിനടുത്തുള്ള കിണറ്റിൽ നിന്ന് ഇയാളെ കണ്ടെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

