പഴയങ്ങാടി : യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ പഴയങ്ങാടി പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ കമൽ രാജിനെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 20 ന് ഞായറാഴ്ച പുലർച്ചെയാണ്
അടുത്തില വയലപ്രയിലെ എം.വി. റീമ(32) ,രണ്ടരവയസുകാരനായ മകൻ റിഷി പുരാജിനെയും കൊണ്ട് ചെമ്പല്ലി ക്കുണ്ട് പുഴയിൽ ചാടിയത്.
ഇരിണാവ് സ്വദേശിയായ കമൽരാജ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ശേഷമുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവന്ന വിവരങ്ങൾ . ഉറങ്ങാൻ കിടന്ന യുവതി
വീട്ടിൽ നിന്നും പുലർച്ചെ സ്കൂട്ടറിൽ കുഞ്ഞുമായി എത്തി ചെമ്പല്ലി ക്കുണ്ട് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. വീട്ടുകാർ ഉണർന്നപ്പോൾ റീമയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ചെമ്പല്ലി ക്കുണ്ട് പാലത്തിൽ സ്കൂട്ടർ ഉപേഷിച്ച നിലയിൽ കണ്ടത്. സംഭവ ദിവസം റീമയുടെ മൃതദേഹം കണ്ടെത്തി രണ്ടുദിവസം കഴിഞ്ഞാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടുകിട്ടിയത്. പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമല്‍രാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പില്‍ പറയുന്നു.അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പില്‍ എഴുതി വെച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത പഴയങ്ങാടി പോലീസ് യുവതിയുടെ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുകയായിരുന്നു. നേരത്തെ കണ്ണപുരം പോലീസിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ തിരെ മരണപ്പെട്ട റീമയുടെ പരാതിയിൽ ഗാർഹിക പീഡന കേസ് നിലവിലുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

