പോഷകാഹാര ബോധവൽക്കരണവുമായി പുലീപ്പി എൽ.പി. സ്കൂളിൽ പോഷൺ പക്വാഡ

Kannadiparamba online news


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ്: ആരോഗ്യത്തിന് നല്ല ഭക്ഷണം ശീലമാക്കാം എന്ന സന്ദേശവുമായി പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ പരിപാടിയുമായി ‘പോഷൺ പക്വാഡ’ നടത്തി.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പുലീപ്പി സബ്ബ് സെൻ്റർ സ്റ്റാഫ് ടി.രേഷ്മ വിദ്യാർത്ഥികൾക്ക് പോഷകാഹാരത്തെക്കുറിച്ചുള്ള ക്ലാസെടുത്തു.

രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന ധാന്യവിഭവങ്ങൾ പ്രദർശനത്തിനായി ഒരുക്കി. ചെറുധാന്യങ്ങളും ഇലക്കറികളും ഭക്ഷണശ്രേണിയുടെ ഭാഗമായി. പ്രീപ്രൈമറിയിൽ നിന്നാരംഭിച്ച് അഞ്ചാംതരേവരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പങ്കെടുത്തു.

പി.ടി.എ പ്രസിഡണ്ട് സി. രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!