ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുത്ത ചെറുവത്തൂർവീരമല കുന്നിലെ മണ്ണിടിഞ്ഞ് കാറിന് മുകളിൽ വീണു. കാർ യാത്രക്കാരിയായ അധ്യാപിക അൽഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ്.എൻ. ടി. ടി ഐ യിലെ അധ്യാപിക കാഞ്ഞങ്ങാട് ദുർഗ ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന സിന്ധു (36 )വാണ് രക്ഷപ്പെട്ടത്. ചീമേനി കൊടക്കാട് സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് അപകടത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ചരാവിലെയായിരുന്നു സംഭവം. മണ്ണിടിഞ്ഞ് കാറിന് മുകളിൽ വീണു ഭയന്നുപോയ സിന്ധു ആത്മധൈര്യം വീണ്ടെടുത്ത് കാറിൽ തന്നെ ഇരുന്നു. മണ്ണ് നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല. തക്ക സമയത്ത് നാട്ടുകാരായ രണ്ട് പേർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു .അധ്യാപിക തന്നെയാണ് കാർ ഓടിച്ചിരുന്നത്. മാറ്റരും
കാറിനകത്ത് ഇല്ലാതിരി രുന്നത് ദുരന്തമൊഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണ്ണു നീക്കി കാർ പുറത്തെടുത്തു.
വീരമലക്കുനിൽ മണ്ണിടിച്ചിൽ; കാറിന് മുകളിൽ വീണു — യാത്രക്കാരിയായ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു
