പഴയങ്ങാടി:ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.
ഫയർഫോഴ്സിന്റെ നിരന്തരമായ മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ഇന്ന് വൈകുന്നേരം 4:15 ന് കമ്പനിക്കുണ്ട് പുഴയുടെ റെയിൽവേ പാലത്തിന് സമീപമുള്ള ഭാഗത്തുനിന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടുകിട്ടിയത് പോലീസ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
യുവതിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെങ്ങര സമുദായ സ്മശാനത്തിൽ സംസ്കരിച്ചിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

