നാറാത്ത് : വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14-ന് നടക്കാനിരിക്കുന്ന ശോഭായാത്രയുടെ സ്വാഗതസംഘ രൂപീകരണ യോഗം ഭാരതീ ഹാളിൽ വച്ച് നടന്നു.
യോഗത്തിൽ എം. രാജീവൻ, കെ വി വിദ്യാധരൻ, രാജഗോപാലൻ എന്നിവർ രക്ഷാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടു.
പി സി നാരായണൻ അധ്യക്ഷനായി,
കെ പി രാജൻ സെക്രട്ടറിയായി,
ഉത്തമൻ പി വൈസ് പ്രസിഡന്റായി,
ജോയിൻ സെക്രട്ടറി: ശ്രീജേഷ് തൈവളപ്പിൽ,
ആഘോഷപ്രമുഖ്: പി പി സുരേശൻ,
ശോഭായാത്ര കൺവീനർ: സുമേഷ് കമ്പിൽ,
ട്രഷറർ: കെ എൻ രമേഷ്,
പ്രചാരണ വിഭാഗം: ഹരിഹരൻ കെ പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
ശോഭായാത്രയുടെ ഒരുക്കങ്ങൾ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനം എടുത്തു.