വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം: എസ്ഡിപിഐ നാറാത്ത് സന്നാഹധർണ നടത്തി

Kannadiparamba online news

നാറാത്ത് ▾
ആവശ്യ സാധനങ്ങളിലെ രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ നേരിടുന്ന ദുരിതം അവസാനിപ്പിക്കാനുള്ള ആവശ്യവുമായി, എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തിൽ, നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നാഹധർണ നടത്തി.

എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൂസാൻ കമ്പിൽ പരിപാടിയിൽ അധ്യക്ഷനായി.
സെക്രട്ടറി സമീർ നാറാത്ത് സ്വാഗതം പറഞ്ഞു.

എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം മശൂദ് കണ്ണാടിപ്പറമ്പ് ധർണ ഉദ്ഘാടനം ചെയ്തു.

ഓർഗാനൈസിംഗ് സെക്രട്ടറി ശിഹാബ് നാറാത്ത്, വൈസ് പ്രസിഡന്റ് റാഫി, കമ്മിറ്റി അംഗം കാദർ മാലോട് എന്നിവർ പ്രതിഷേധ ധർണയിൽ പ്രസംഗിച്ചു.
കമ്മിറ്റി അംഗം കമറുദ്ദീൻ നന്ദിപറഞ്ഞു.

പ്രധാന ആവശ്യങ്ങൾ:
• പ്രധാന ആവശ്യസാധനങ്ങളിൽ വിലക്കയറ്റം ചെറുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം
• ജനജീവിതം ബാധിക്കുന്ന നിലയിലേക്കുള്ള വിലവർധനവ് അടിയന്തരമായി പരിഹരിക്കണം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!