നീലേശ്വരം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി അബ്ദുൽ സലാം (65) മരിച്ചു.
പുതിയപാട്ട് വീട്ടിൽ നിന്നുള്ള അബ്ദുൽ സലാം കണ്ണൂരിൽ നിന്നു കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി, അദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഭാര്യ: താഹിറ
മക്കൾ: ഡോ. ആദിൽ മുബഷിർ, അബ്ദുള്ള, ഖദീജ, മുഹമ്മദ്