അബുദാബി: കണ്ണൂർ തളാപ്പ് സ്വദേശിനിയായ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.
അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വർഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടർ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്കാരം നാട്ടില്‍ പിന്നീട്.