നാറാത്ത്: “ഐക്യം അതിജീവനത്തിനും അഭിമാനം മുന്നേറ്റത്തിനും” എന്ന മുദ്രാവാക്യവുമായി നാറാത്ത് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ. ഷിനാജ്, യൂത്ത് ലീഗ് അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി. കുഞ്ഞഹമ്മദ്ഹാജി എന്നിവർ സംസാരിച്ചു.
റാലിയും പ്രകടനവും:
MSF ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും പ്രകടനവും സംഘടിപ്പിച്ചു. കമ്പിൽ ടൗണിൽ നിന്ന് ആരംഭിച്ച റാലി നാറാത്ത് ടൗണിൽ സമാപിച്ചു.
യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അജ്നാസ് പാറപ്പുറം, MSF പഞ്ചായത്ത് പ്രസിഡന്റ് താഹിർ നിടുവാട്ട്, ജനറൽ സെക്രട്ടറി മർസൂഖ് പാറപ്പുറം, ഹരിത ജില്ലാ കമ്മിറ്റി അംഗം ഷാനിബ് ടി.കെ., ശംസിയ നിടുവാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
പുതിയ MSF പഞ്ചായത്ത് ഭാരവാഹികൾ
• പ്രസിഡന്റ്: താഹിർ നിടുവാട്ട്
• ജനറൽ സെക്രട്ടറി: മർസൂഖ് പാറപ്പുറം
• ട്രഷറർ: സഫ്‌വാൻ പുലൂപ്പി
• വൈസ് പ്രസിഡന്റുമാർ:
• ഫർഹാൻ മലോട്ട്
• ഷാനിഫ് നാറാത്ത്
• ജോയിന്റ് സെക്രട്ടറി:
• റാസി മാലോട്ട്
• ശംസിയ നിടുവാട്ട്