നാറാത്ത്: ഇന്ന് വൈകുന്നേരം 4.30 ഓടെ നാറാത്ത് ഡിസ്‌പെൻസറിക്ക് മുൻപിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാട്ടയം സ്വദേശി നാജിദ് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ബസ്സിന്റെ പിറകുവശത്ത് ഇടിച്ചതിനുശേഷം എതിരെ വന്ന ഇന്നോവയുമായി കൂട്ടിയിടിച്ചതാവമെന്നാണ് പ്രാഥമിക വിവരം.
നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.