കണ്ണൂർ :ബൈക്കിൽ തട്ടികൊണ്ടു പോയി 14 കാരിക്ക് മദ്യം നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 10 ഓളം യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14 കാരിയുടെ പരാതിയിലാണ് കേസ്. വീട്ടിൽ നിന്നും കഴിഞ്ഞ മാസം നാലിനു പെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു വന്ന നാലംഗ സംഘം കണ്ണൂരിലെ ലോഡ്ജ് ലെത്തിച്ച് മുറിയിൽ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കളായ ആറു പേരെ വിളിച്ചു വരുത്തുകയും അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അഞ്ചാം തീയതി രാവിലെ അവശനിലയിൽ നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

