അസം കുടിയൊഴിപ്പിക്കല്‍: വംശവെറിക്കെതിരേ പുതിയതെരുവിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

Kannadiparamba online news

അഴീക്കോട്: അസമിലെ തദ്ദേശീയ മുസ്ലിം വംശജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്ന നടപടിക്കെതിരേ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരു ടൗണിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വംശീയ ഉന്മൂലന നയങ്ങൾക്കെതിരെയാണ് ദേശവ്യാപകമായി എസ്ഡിപിഐ പ്രതിഷേധം നടത്തുന്നത്.

ഇതുവരെ 1080 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 5000-ത്തിലധികം സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും താൽക്കാലിക കൂടാരങ്ങളിൽ ദുരിതത്തിൽ കഴിയുകയാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം, സുരക്ഷ, വൈദ്യസഹായം എന്നിവയും ഇവർക്കില്ല.

ബംഗാളി സംസാരിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തെയാണ് ലക്ഷ്യമിടുന്നതെന്നും, ഈ കുടിയൊഴിപ്പിക്കൽ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വർഗീയ വംശവെറി ആണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. റിസർവ് വനപ്രദേശം എന്ന പേരിൽ നാളിതുവരെ അധിവസിച്ചിരുന്ന ജനങ്ങളെ ഒരോ മുന്നറിയിപ്പുമില്ലാതെ ഒഴിപ്പിച്ചിട്ടുള്ളതും ചൂണ്ടിക്കാട്ടപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീം പൊയ്ത്തുകടവ്, കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപറമ്പ് എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്,
ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് നാറാത്ത്,ജോയിൻ സെക്രട്ടറി അൻവർ മാങ്കടവ്,
ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗങ്ങളായ
ഷാഫി പി സി,റാഷിദ് പുതിയതെരു അബ്ദുല്ല മന്ന,
ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!