തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിം ലീഗ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 17-ന് (വ്യാഴം) നടക്കും. വൈകിട്ട് 4.30-ന് സംസ്ഥാന ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ് തൗഹീദ് മസ്ജിദിനു സമീപമാണ് രണ്ട് നിലകളിൽ നിർമ്മിച്ച ആധുനിക സവിശേഷതകളുള്ള ആസ്ഥാനമന്ദിരം ഒരുക്കിയിരിക്കുന്നത്. സമ്മേളനങ്ങളുടെ നേതൃത്വ കേന്ദ്രമാകുന്ന ഈ കെട്ടിടം മണ്ഡലത്തിലെ ലീഗ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നുതരും.
ഉദ്ഘാടന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തും.
അന്ന് രാവിലെ 9.30-ന് പതാക ഉയർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. പതാക ഉയർത്തുന്നത് കെ. മുസ്തഫ ഹാജി ആയിരിക്കും. തുടർന്ന്, തളിപ്പറമ്പിൽ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകിയവരെയും, പഴയകാല പ്രവർത്തകരെയും ആദരിക്കുന്ന ‘വഴിത്തീർത്തവർക്ക് ആദരം’ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രഭാഷണം നടത്തും.
പുതിയ ആസ്ഥാനമന്ദിരത്തിൽ
• അഡ്വ. പി. ഹബീബ് റഹ്മാൻ മെമ്മോറിയൽ കോൺഫറൻസ് ഹാൾ,
• എം.എ. സത്താർ സ്മാരക ലൈബ്രറി,
• കൊങ്ങായി മുസ്തഫ ജനസേവാ കേന്ദ്രം,
• കെ.വി.എം. കുഞ്ഞി സ്മാരക റീഡിങ് റൂം
എന്നിവയും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.
പത്രസമ്മേളനത്തിൽ ബിൽഡിങ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ, കൺവീനർ സമദ് കടമ്പേരി, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെ.വി. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബഷീർ, ട്രഷറർ അഷ്റഫ് ബപ്പു, ഗാന്ധി സിദ്ധീഖ് എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

