തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https://hscap.kerala.gov.in എന്നതിൽ Candidate Login > SWS Supplementary Allot Results ലിങ്ക് മുഖേന വിദ്യാർത്ഥികൾക്ക് അലോട്ട്മെൻറ് ഫലം പരിശോധിക്കാവുന്നതാണ്.
സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന ഒഴിവുകൾ ജില്ലയെ ഒരു യൂണിറ്റായി കണക്കാക്കി വിവിധ വിഭാഗങ്ങളായി വേർതിരിച്ചാണ് ഈ അലോട്ട്മെന്റ് നടത്തിയിരിക്കുന്നത്.
ജൂലൈ 16 ന് രാവിലെ 10 മണിമുതൽ ജൂലൈ 17 ന് വൈകിട്ട് 4 മണിവരെ ആണ് ഈ അലോട്ട്മെന്റിനനുസരിച്ചുള്ള പ്രവേശന സമയപരിധി. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2025 മെയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പതിപ്പുകൾ സഹിതം രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതായിരിക്കും.
അലോട്ട്മെന്റ് ലെറ്റർ വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് എടുക്കുകയോ ചെയ്യാം. പ്രവേശനത്തിനായി ഈ ലെറ്റർ ഹാജരാക്കേണ്ടതുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ച് സ്ഥിര പ്രവേശനം (Permanent Admission) നേടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഒരേസമയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനുമായി Candidate Login > MRS Supplementary Allot Results ലിങ്ക് വഴി ലെറ്ററും മറ്റ് വിവരങ്ങളും ലഭ്യമാണ്.
തുടർ അലോട്ട്മെന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലൈ 18 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

