മാലോട്ട് ▸ മാലോട്ട് എ.എൽ.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി തളിപ്പറമ്പ് സൗത്ത് ബി.പി.സി. എം.വി. നാരായണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.
ബി.ആർ.സി. ട്രെയിനർ നഫീറ എം.പി, സി.ആർ.സി. കോർഡിനേറ്റർ ബിജിന ടി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉദ്ഘാടനത്തിനൊപ്പം നടന്ന ക്ലാസ് കുട്ടികളിൽ സർഗ്ഗവാസനയും ശാസ്ത്രചിന്തയും വളർത്തുന്നതിന് സഹായകമായി.
പരിപാടിയിൽ വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ അനിത എ.പി.കെ. സ്വാഗതം പറഞ്ഞു. എസ്.ആർ.ജി. കൺവീനർ രമ്യ കെ.ഒ. നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

