കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

kpaonlinenews

മയ്യിൽ:
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പി കെ ദേവകി അമ്മ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതണവും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം‌ ചെയ്യും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ അധ്യക്ഷയാവും. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ.പി. സുചിത്ര, തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ. കെ.കെ. രവീന്ദ്രൻ, മാനേജർ പി.കെ. ഗൗരി ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി പി.കെ. ദിനേശ്, പി.ടി.എ. പ്രസിഡന്റ് ഇ നിഷ്കൃത, പ്രധാനധ്യാപിക കെ ശ്രീലേഖ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി എ.ഒ. ജീജ ടീച്ചർ എന്നിവർ സംസാരിക്കും. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒരു ക്ലാസിലെ ഒരു കുട്ടിക്ക് 2500 രൂപയാണ് ക്യാഷ് അവാർഡ്.

Share This Article
error: Content is protected !!