കണ്ണൂർ ▸
ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകൻ ഇർഫാൻ (24) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.
ഇന്ന് (ജൂലൈ 13, 2025) രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ തിരച്ചിലിന് ശേഷം ഇർഫാനെ കണ്ടെത്തി.
ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
വാരത്തെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനായിരുന്നു ഇർഫാൻ. യുവാവിന്റെ അകാലമരണത്തിൽ നാട്ടിൽ വൻ ദുഃഖമാണ് നിലനിൽക്കുന്നത്.