മയ്യില്‍: മയ്യില്‍ വില്ലേജ് ഓഫീസ് വഴി ലക്ഷ്യമാക്കി പോകുന്ന യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. ബസ് സർവീസ് ലഭ്യമല്ലാത്തതിനാൽ ഇക്കാലം വരെ ആശ്രയിച്ചിരുന്ന ഓട്ടോറിക്ഷകളും ഇപ്പോൾ ഈ റൂട്ടിൽ ഓടാൻ മടിക്കുകയാണ്. മയ്യില്‍ ബസ് സ്റ്റാന്‍ഡ്–വള്ളിയോട്ട്–കടൂര്‍മുക്ക് റോഡില്‍ നിന്ന് വില്ലേജ് ഓഫീസിലേക്കുള്ള വഴിക്ക് പൈപ്പ് ലൈനിനായെടുത്ത കുഴി കൂടുതല്‍ ആഴത്തില്‍ താഴ്ന്നതോടെയാണ് ഗതാഗത പ്രശ്‌നം രൂക്ഷമായത്.
വള്ളിയോട്ട് അങ്കണവാടിക്കു സമീപത്തായി റോഡിനു കുറുകെയായുള്ള കുഴികള്‍ വാഹനം ഇറങ്ങിയാല്‍ പിന്നെ കയറാനാകാത്ത നിലയിലാണ് കുഴിയുള്ളത്. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമാണ് വില്ലേജ് ഓഫീസിലേക്കുള്ളത്. കിഴക്കേപറമ്പ് ഭാഗത്തുള്ള നിരവധി കുടുംബങ്ങൾ, വിദ്യാർത്ഥികൾ, രോഗികളോടുകൂടിയ വയോധികർ തുടങ്ങിയവർ ഈ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ യാത്ര പ്രശ്‌നം രൂക്ഷമായിട്ടുള്ളത്.
“കുഴിയില്‍ ഇറങ്ങുന്നത് വാഹനബോഡിക്ക് നേരിട്ട് നാശം ചെയ്യുന്നു. ചെങ്കുത്തായ കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുഴി പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലാണ് വാഹനം മറിയുന്നതിന് വരെ ഇടയാക്കാന്‍ സാധ്യതയുണ്ട്..” – എന്നാണ് പൊനോംന്താറ്റില്‍ വേണു
(ഓട്ടോ ഡ്രൈവര്‍ )വള്ളിയോട്ട് പറഞ്ഞത് .
പ്രശ്‌നം ജലജീവന്‍ അധികൃതര്‍ പരിഹരിക്കണം.
മയ്യില്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് പോകുന്ന യാത്രക്കാരുടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോ റിക്ഷകള്‍ എന്നിവ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോഡിലുണ്ടായ പ്രശ്‌നം ജലജീവന്‍ അധികൃതര്‍ ഉടന്‍ പരിഹരിക്കണം.
ഇ.പി.രാജന്‍,
പഞ്ചായത്തംഗം, മയ്യില്‍.